കൊല്ലത്ത് നിരീക്ഷണത്തിലിരുന്നയാള്‍ ശൗചാലയത്തിന്റെ കിളിവാതില്‍ പൊളിച്ച് ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ശൗചാലയത്തിന്റെ കിളിവാതില്‍ പൊളിച്ച് ചാടിപ്പോയി. കരിക്കോട് ടികെഎം കോളജ് ഹോസ്റ്റലിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ് തിങ്കളാഴ്ച ചാടിപ്പോയത്.

മുറിയില്‍ ആളെ കാണാതായതിനെ  തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശൗചാലയം അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു. കതക് തുറക്കാത്തതില്‍ സംശയിച്ച് നടത്തിയ പരിശോധനയില്‍ ശൗചാലയത്തിന്റെ കിളിവാതില്‍ പൊളിച്ച് രണ്ടാംനിലയില്‍ നിന്ന് പൈപ്പില്‍ തൂങ്ങി താഴെയിറങ്ങി പുറത്തേക്ക് പോയതായി കണ്ടെത്തുകയായിരുന്നു. മേയ് ഒന്നിന് പേരൂരില്‍ കശുവണ്ടി ഫാക്ടറിക്കുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കിയ ആളാണിത്. എറണാകുളത്തുനിന്ന് എത്തിയതാണെന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...