കൊല്ലത്തും ഹണി ട്രാപ് മോഡല്‍ ; 19 കാരനെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തും ഹണിട്രാപ് മോഡല്‍ തട്ടിപ്പ്. യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണ മാലയും മൊബൈൽ ഫോണും കവർന്ന യുവതിയും കൂട്ടാളിയും അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന (24), പോണേക്കര സ്വദേശി അൽത്താഫ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അല്‍ത്താഫിന് പരിചയമുള്ള 19 കാരനുമായി വാട്സ്ആപ്പ് സന്ദേശം വ‍ഴി റിസ്വാന പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്.

ഇയാളെ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എത്തിച്ച് നഗ്നനാക്കിയ ശേഷം ഫോട്ടോ എടുക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്ക് ഇരയാക്കുകയുമായിരുന്നു. തട്ടിപ്പിനിരയായ ആളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും കുടുങ്ങി. ഇവരിൽ നിന്നു മാലയും മൊബൈലും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....