സ്വർണക്കടത്ത് കേസ് ; സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ വിലയിരുത്തല്‍. എൻ.ഐ.എ രജിസ്റ്റർ ചെയ്‍ത കേസിലും സന്ദീപ് മാപ്പ് സാക്ഷിയായിരുന്നു.

അതേസമയം മറ്റുകേന്ദ്ര ഏജൻസികൾക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ സ്റ്റേ അവസാനിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി അനുമതി ലഭിച്ച സാഹചര്യത്തിൽ കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും. സർക്കാരിനെതിരെയുള്ള ലൈഫ് മിഷന്‍ അന്വേഷണം താല്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

എന്നാല്‍ യുണിടാക്കിനെതിരെയുള്ള കേസില്‍ അന്വേഷണം തുടരാനും അനുമതി ലഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് വടക്കാഞ്ചേരി പദ്ധതിയില്‍ കമ്മീഷൻ ഇടപാട് നടന്നതായി സി.ബി.ഐക്കും സൂചന ലഭിച്ചത്. യുണിടാക്ക് എം.ഡി കമ്മീഷന് നല്‍കിയ വിവരം സി.ബി.ഐക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ഐഫോണ്‍ അടക്കം കൈമാറിയതിന്‍റെയും തെളിവുകള്‍ ലഭിച്ചു. പിന്നാലെ ഇ.ഡിയുടെ കണ്ടെത്തലും നിർണായകമായി.

സ്റ്റേ തീരുന്ന ഡിസംബർ ആദ്യ വാരം തന്നെ ശിവശങ്കരനെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ശിവശങ്കറിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ വേണുഗോപാലില്‍ നിന്നും സി.ബി.ഐ മൊഴിയെടുത്തു. മറ്റു അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി സി.ബി.ഐക്കും വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണവും നടത്തിയിട്ടുണ്ട്. നേരത്തെ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, തൃശൂർ കോർഡിനേറ്റർ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...