കൊല്ലത്ത് ഇടിമിന്നലേറ്റ് കൂട്ടില്‍ കിടന്ന വളര്‍ത്തുനായ ചത്തു ; വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് ഇടിമിന്നലേറ്റ് കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കത്തിക്കരിഞ്ഞ നിലയില്‍. കൊല്ലം പുലിക്കുഴിയിലാണ് സംഭവം. ശക്തമായ ഇടിമിന്നലില്‍ പുലിക്കുഴി പ്രദേശത്തെ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ ചാറ്റല്‍മഴയ്‌ക്കൊപ്പമാണ് അപ്രതീക്ഷിതമായ ഇടിമിന്നല്‍ ഉണ്ടായത്. പുലിക്കുഴി ചരുവിള വീട്ടില്‍ പൊന്നമ്മയുടെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. ചരുവിള വീട്ടില്‍ ഷൈലജയുടെയും പച്ചയില്‍ വീട്ടില്‍ ഷീലയുടെയും വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.

പൊന്നമ്മയും മകളും ആഹാരം കഴിച്ച ശേഷം അടുത്ത വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ മണികണ്ഠന്‍ ടി വി ഓഫ് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. ഉഗ്രശബ്ദത്തോടെ തീഗോളം വന്ന് പതിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു. വളര്‍ത്തുനായയും ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...