കൊല്ലം താംബരം എക്സ്പ്രസ് ട്രെയിനിന്‍റെ സമയം മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം താംബരം എക്സ്പ്രസ് ട്രെയിനിന്‍റെ സമയം മാറ്റി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം നാലുമണിക്ക് പുറപ്പെടുന്ന തരത്തിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലാണ് പുതിയ സമയക്രമം നിലവിൽ വരുക. നിലവിൽ 12 മണിക്കാണ് ട്രെയിൻ പുറപ്പെടുന്നത്. എന്നാൽ ട്രെയിൻ പുറപ്പെടുന്ന സമയം വൈകുന്നേരത്തേക്ക് മാറ്റണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇതനുസരിച്ചാണ് ഈ ട്രെയിനിന്‍റെ സമയത്തിൽ മാറ്റം വരുത്തിയത്. നാല് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 4.06ന് കുണ്ടറയിലും 4.15ന് കൊട്ടാരക്കരയിലും 4.55ന് പുനലൂരിലും എത്തും. തെൻമലയിൽ 5.43നും ചെങ്കോട്ടയിൽ 7.10നും തെങ്കാശിയിൽ 7.28നും ആണ് ട്രെയിൻ എത്തുക.

രാത്രി 10.25ന് മധുരയിൽ എത്തുന്ന ട്രെയിൻ പുലർച്ചെ 1.45ന് തിരുച്ചിറപ്പള്ളിയിലും പുലർച്ചെ 4.40ന് വില്ലുപുരത്തും എത്തും. രാവിലെ 7.30ഓടെയാണ് ട്രെയിൻ താംബരത്ത് എത്തിച്ചേരുക.bനിലവിൽ കൊല്ലത്തുനിന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 2.28നാണ് താംബരത്ത് എത്തുന്നത്. ഇത് ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് വലിയരീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സമയമാറ്റ ആവശ്യം യാത്രക്കാർ നിരന്തരം മുന്നോട്ടുവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...