Wednesday, July 2, 2025 5:47 am

കൊല്ലം പൂരം : 25 ആനകളെ പങ്കെടുപ്പിക്കാം ; പരിപാലന ചട്ടം കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായ ആഘോഷപരിപാടികളിൽ ആനപരിപാലന ചട്ടം കർശനമായി പാലിക്കണമെന്ന് നിർദ്ദേശം. ചട്ടം പാലിച്ച് എഴുന്നള്ളത്തും കുടമാറ്റവും ഉൾപ്പടെ നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം. ചെറുപൂരങ്ങൾക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പിൽ കുടമാറ്റത്തിനും ബാധകം. 25 ആനകളെ പങ്കെടുപ്പിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. ആനകളുടെ ഡാറ്റ ബുക്ക്, ഇൻഷുറൻസ്, ആരോഗ്യ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സർജന്മാർ പരിശോധിക്കും. ബ്രത്ത് അനലൈസർ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും. മുൻകരുതലായി മയക്കുവെടി ആംബുലൻസ് സജ്ജമാക്കും. ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാട് തുടങ്ങിയ ആനകളെയും പൂരത്തിൽ പങ്കെടുപ്പില്ല.

ആനകൾക്ക് ഫിറ്റ്നസ് നൽകുന്നതിന്റെ പൂർണ്ണ ചുമതല മൃഗസംരക്ഷണ വകുപ്പിന്റെ എസ്പിസിഎ എലിഫന്റ് സ്‌ക്വാഡിനാണ് നൽകിയിട്ടുള്ളത്. ഇതിനായി കുടമാറ്റവേദിയിൽ 10 വെറ്ററിനറി സർജന്മാർക്കും എസ് പി സി എ ഇൻസ്പെക്ടർമാർക്കും ചുമതല നൽകി. എല്ലാവരും ആനകളിൽ നിന്ന് മൂന്ന് മീറ്റർ അകലം പാലിക്കണം. സെൽഫി ഒഴിവാക്കണമെന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈൻകുമാർ പറഞ്ഞിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...