കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം : ആർ. ശ്രീലേഖക്കെതിരേ ആരോപണവുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊല്ലങ്കോട് പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ, അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലഖക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവൻ. കുട്ടിയുടെ അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും എറണാകുളത്ത് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറിയെന്നും ഇതോടെ അമ്മയുടെ അവസ്ഥ മോശമാവുകയും അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ആരോപണം.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.

‘2010-ലാണ് സഹോദരി ഭർത്താവിന്റെ വീട്ടിൽനിന്ന് പിണങ്ങി രണ്ടു മക്കളുമായിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. ഭർത്താവിന്റെ വീട്ടിൽനിന്ന് വളരെ മോശം സാഹചര്യത്തിലാണ് സഹോദരി കുട്ടികളുമായി വീട്ടിലേക്ക് വന്നത്. വരുമ്പോൾ തന്നെ സഹോദരിക്ക് പല കാര്യങ്ങളും കൃത്യമായി അറിയാത്ത തരത്തിലുള്ള മോശം മാനസികാവസ്ഥയിലായിരുന്നു. ശാരീരികമായും ഭർത്താവിന്റെ വീട്ടിൽ നിന്നും ഏറെ മർദ്ദനം ഏറ്റുവാങ്ങിയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. പിന്നീട് വീണ്ടും സഹോദരിയുടെ അവസ്ഥ മോശമായി. അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...