പൂത്തിരി കത്തിച്ച്‌ ബസിന് തീപിടിച്ച സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പൂത്തിരി കത്തിച്ച്‌ ബസിന് തീപിടിച്ച സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്നും തകഴിയില്‍ നിന്നുമാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച്‌ കടക്കുന്നതിനിടെയാണ് പിടിവീണത്. കൊല്ലത്ത് വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്.

ഉടന്‍ തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. സംഭവത്തില്‍ കോളജിന് ബന്ധമില്ലെന്നും തീപിടുത്തത്തിന് ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ്  വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാനായാണ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...