പത്തനംതിട്ട: കോന്നി കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പളളിക്ക് സമീപം അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെയും സൈലോ കാറിന്റെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍.ടി.ഓ എ.കെ.ദിലു അറിയിച്ചു. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. 11 ന് ഉച്ചയ്ക്ക് 1.47 നാണ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സൈലോ കാറും കൂട്ടിയിടിച്ചത്.
ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം നോക്കി നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് ആര്‍.ടി.ഓ പറഞ്ഞു. റോഡിന് നടുവില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കുന്നതിനുള്ള മഞ്ഞ വര ഇരുവാഹനങ്ങളും മറി കടന്നിരുന്നു. ബസിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവ സാധുവായിരുന്നു. സ്പീഡ് ഗവര്‍ണറും ജി.പി.എസും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആര്‍.ടി.ഓ ഉത്തരവിട്ടു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























