കോന്നിയിൽ കാട്ടുതീ പടരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ വിവിധ മേഖലകളിൽ കാട്ടുതീ പടരുന്നു. കൊക്കാത്തോട് വനമേഖലയിൽ പടരുന്ന കാട്ടുതീ വനപാലകർ കിണഞ്ഞ്‍പരിശ്രമിച്ചിട്ടും അണയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. കൊക്കാത്തോട് അപ്പൂപ്പൻ തോട് ഭാഗത്ത് കരടിപ്പാറ മുതൽ കോട്ടാഞ്ഞിലി വരെയുള്ള ഭാഗമാണ് വനത്തിൽ തീ പടർന്നത്. വനപാലകർ ഓരോ സ്ഥലങ്ങളിൽ അണക്കുവാൻ ശ്രമിച്ചിട്ടും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.

പുതിയതായി പ്ലാന്റ് ചെയ്ത വൃക്ഷ തൈകളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു എന്ന് പറയപ്പെടുന്നു. കൊക്കാത്തോട് അട്ടിപ്പാറ ഭാഗത്തും കാഞ്ഞിരപ്പാറ ഭാഗത്തും കാട്ടുതീ പാടർന്നതായും പറയുന്നു. കോന്നി വനം ഡിവിഷന്റെ വിവിധ മേഖലകളിൽ കാട്ടുതീ പടർന്ന് പിടിക്കുന്നത് വ്യാപകമാവുകയാണ്. പല സ്ഥലങ്ങളിലും തീ അണയ്ക്കുവാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മരക്കമ്പുകൾ ഉപയോഗിച്ച് തല്ലികെടുത്തേണ്ട രീതിയാണ് ഇപ്പോഴും സ്വീകരിക്കുന്നത്. പല മേഖലയിലും വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിൽ കാട്ടുതീ ഇടുന്നതായും ആരോപണമുണ്ട്. ഫയർ ലൈൻ തെളിക്കുന്ന ജോലികൾ കൃത്യമായി നടക്കാത്തതും കാട്ടുതീ പടർന്ന് പിടിക്കുന്നതിന് കാരണമായി തീരുന്നുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...