മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ ശബരിമല പാതയുടെ ടാറിംങ് ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത മണ്ണാറക്കുളഞ്ഞി -ഇലവുങ്കൽ ശബരിമല പാതയുടെ ടാറിംങ് ജോലികള്‍ ആരംഭിച്ചു. ആദ്യഘട്ടമായി മണ്ണാറക്കുളഞ്ഞി മുതൽ വടശേരിക്കര വരെയുള്ള ഓടകളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ ളാഹ മുതല്‍ മണ്ണാറകുളഞ്ഞി വരെ ഒന്നാം ഘട്ട ടാറിംങ് ആണ് നടക്കുന്നത്. രണ്ട് വർഷം മുമ്പാണ് പൊതുമരാമത്തു വകുപ്പിൽ നിന്ന് റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ജൂണിന് മുമ്പ് നിർമ്മാണം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. മുണ്ടക്കയം ഭരണിക്കാവ് ദേശീയ ഹൈവേ 183എ യിലാണ് പാതയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഹൈവേ പുനലൂർ സെക്ഷനാണ് പാതയുടെ ചുമതല. ഗോവ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് നിർമ്മാണ കരാർ എടുത്തിരിക്കുന്നത്.

ബി ആൻഡ് ബി സി നിലവാരത്തിൽ റോഡ് ഏറ്റവും മോശമായി കിടക്കുന്ന ളാഹവരെ നിർമ്മാണം വേഗത്തിൽ തീർക്കുന്നതിനാണ് പ്രധാന പരിഗണന. കഴിഞ്ഞ തീർത്ഥാടനത്തിന് മുമ്പ് റോഡിന്റെ കുഴിയടക്കൽ നടത്തിയത് ദേശീയ ഹൈവേ വിഭാഗമാണ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം കോന്നി വരെ പൂർത്തിയായിക്കഴിഞ്ഞു.

സംസ്ഥാന പാതയുടെ വികസനവും ഒപ്പം ശബരിമല പാതയുടെ പുനരുദ്ധാരണവും പൂർത്തിയാകുന്നതോടെ അടുത്ത തീർത്ഥാടന കാലത്ത് മണ്ണാറകുളഞ്ഞി ഇലവുങ്കൽ പാതയിലൂടെ കുണ്ടിലും കുഴിയിലും ചാടാതെ വാഹനങ്ങളിൽ യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകരും നാട്ടുകാരും. ചില സ്ഥലങ്ങളില്‍ ടാറിംങ് ജോലികളെപ്പറ്റി നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. പരാതികള്‍ ഉയരുന്ന സ്ഥലങ്ങളില്‍ ജനപ്രതിനിധികളും അധികൃതരുമെത്തി പരിഹാരം കണ്ടാണ് ജോലികള്‍ പുരോഗമിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ അപകടം; തിക്കിലും തിരക്കിലും ഒരു മരണം

0
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...