കോന്നിയിൽ വളർത്ത് മൃഗങ്ങൾക്കും ഉണ്ട് ഒരു ബ്യൂട്ടിപാർലർ

For full experience, Download our mobile application:
Get it on Google Play

കോന്നി : മനുഷ്യരുടെ ബ്യൂട്ടിപാർലറുകൾ നാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും നമ്മൾ ഓമനിച്ച് വളർത്തുന്ന നായകൾക്കും പൂച്ചകൾക്കുമായി ഒരു ബ്യൂട്ടി പാർലറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കോന്നിയിൽ വന്നാൽ അത് നേരിട്ട് കാണാം. കോന്നി ആന താവളത്തിന് സമീപം യുവ സംരംഭകർ ആയ ഹിബ ഷാജിയും മുഹമ്മദ് ഹാഷിയും ചേർന്നാണ് ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ ഒരു ബ്യൂട്ടി പാർലറിന് തുടക്കം കുറിച്ചത്.’ആനിമെലിയ’ എന്ന ഈ സ്ഥാപനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കോന്നിയിൽ വളർത്ത് മൃഗങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.

വളർത്ത് മൃഗങ്ങൾക്കുള്ള ഗ്രൂമിങ് സെന്ററും ഡേകെയർ സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ വളർത്ത് മൃഗങ്ങളെ വിൽക്കുന്ന കടകൾ നാം അനേകം കണ്ടിട്ടുണ്ട് എങ്കിലും ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ ഈ സ്ഥാപനം. നമ്മുടെ ഓമനകൾ ആയ വളർത്ത് മൃഗങ്ങളെ ഇവിടെ എത്തിച്ചാൽ കുളിപ്പിച്ച് രോമങ്ങൾ ഉടമസ്ഥർ പറയുന്ന രീതിയിൽ നീളം മുറിച്ച് നഖങ്ങളും ശരിയായ രീതിയിൽ വെട്ടി ദുർഗന്ധം അകറ്റി തിരികെ നൽകും. ഓരോ വളർത്ത് മൃഗങ്ങൾക്കും വ്യത്യസ്തമായ നിരക്കുകൾ ആണ് ഈടാക്കുന്നത്.

അത്യാവശ്യ ഘട്ടങ്ങളിൽ നമ്മൾക്ക് യാത്രകൾ ആവശ്യമായി വന്നാൽ ഇവയെ പരിചരിക്കാൻ ഇവിടെ ഡേകെയർ സെന്ററും ഒരുക്കിയിട്ടുണ്ട്. നമ്മൾ വീട്ടിൽ ഇല്ലാത്ത സമയം മൃഗങ്ങളെ ഇവിടെ ഏൽപ്പിച്ചാൽ അവരെ വേണ്ട വിധം പരിചരിച്ച് ഭക്ഷണം നൽകി തിരികെ നൽകും. മുന്തിയ ഇനം വളർത്ത് നായകൾക്ക് ശീതീകരിച്ച മുറി ആവശ്യമായി വന്നാൽ അതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൃഗങ്ങൾക്കുള്ള മരുന്നുകൾ സൗന്ദര്യ വർധക ഉത്പന്നങ്ങൾ എന്നിവ എല്ലാം ഇവിടെ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം സ്വദേശിയെ സൗദിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം: ‌ സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു. കോട്ടയം വില്ലൂന്നി പനച്ചിക്കൽ...

സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി

0
തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി...

ഇറാനിൽ യുഎസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ നിരീക്ഷണ ശേഷിയെക്കുറിച്ച് അവകാശവാദവുമായി ഡോണൾഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാനിൽ യുഎസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ നിരീക്ഷണ ശേഷിയെക്കുറിച്ച്...

മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു

0
ആലപ്പുഴ: കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ...