സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ലൈഫ് മിഷന്‍ : രണ്ടാംഘട്ട അപ്പീല്‍ കമ്മിറ്റി പരാതികള്‍
തീര്‍പ്പാക്കി; കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും
ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാനാകാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അന്തിമ പട്ടിക തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ലൈഫ്മിഷന്‍ അപ്പീല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ലഭിച്ച അപ്പീലുകള്‍ തീര്‍പ്പാക്കി. രണ്ടാം ഘട്ട അപ്പീലിനു ശേഷം കരട് പട്ടിക 2022 ജൂലൈ 22 ന് പ്രസിദ്ധീകരിക്കും. പത്തനംതിട്ട ജില്ലയില്‍ ഭൂരഹിത ഭവനരഹിതരില്‍ 65 അപേക്ഷകളും ഭവന രഹിതലിസ്റ്റില്‍നിന്ന് 279 അപേക്ഷകളുമാണ് രണ്ടാംഘട്ട അപ്പീലില്‍ ലഭിച്ചത്. ഇവയില്‍ ഭിന്നശേഷിക്കാര്‍ വസിക്കുന്ന ഭവനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുവാന്‍ ശുപാര്‍ശ ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.

അപ്പീലുകളുടെ ഫീല്‍ഡ് വേരിഫിക്കേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായിരുന്നു. ജില്ലാതല ഉദ്യോഗസ്ഥരുടെ വേരിഫിക്കേഷന് ശേഷമാണ് അപ്പീല്‍ കമ്മിറ്റി ചേര്‍ന്നത്. കമ്മിറ്റിയില്‍ നഗരകാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അഹമ്മദ് ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സി. അലക്‌സ്, ജില്ലാ പട്ടികജാതി ഓഫീസര്‍ ആര്‍.രഘു, ജില്ലാ പട്ടിക വര്‍ഗ ഓഫീസര്‍ എസ്.എസ്. സുധീര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനീത സോമന്‍, അസി. സെറികള്‍ച്ചര്‍ ഓഫീസര്‍ കെ.എച്ച്. സലീന, കുടുംബശ്രീ പ്രതിനിധി ബിന്‍സി വി. ജോയ് എന്നിവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29ന് ഉച്ചക്ക് രണ്ട് വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468 2 966 649.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റതവണ ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൂര്‍ണമായും നിരോധിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നടത്തുന്നതായി കണ്ടെത്തിയാല്‍ നിയമലംഘനത്തിന് തുടക്കത്തില്‍ 10000 രൂപയും തുടര്‍ന്ന് 25000, 50000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുന്നതും തുടര്‍ന്ന് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’
രണ്ടാംഘട്ടത്തിന് തുടക്കമായി
കേരള നോളജ് എക്കണോമി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം രണ്ടാംഘട്ട ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ ആര്‍.പി മാര്‍ക്കും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുമായിട്ടാണ് പരിശീലനം നടന്നത്. കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പരിപാടി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശില്പശാലയുടെ വിഷയാവതരണം കെകെഇഎം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.സി മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അനിതാ കെ.നായര്‍, കെ.കെ.ഇ.എമ്മിന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ജെ. പാര്‍വതി, സുമദേവി, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ സ്മിതാ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സഹായഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബര്‍ 30. ഫോണ്‍. 0468 2 966 649

മംഗല്യപദ്ധതി
സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി: ഡിസംബര്‍ 31. ഫോണ്‍. 0468 2966 649.

ടെന്‍ഡര്‍
പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (എ.സി കാര്‍ ) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30ന് ഉച്ചക്ക് ഒന്നു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍ : 8281 999 053, 0468 2 329 053.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നം. 472/2020) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...