കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം ; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഓപ്പറേഷന്‍ സിന്ദൂർ രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാർ. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചു. ഇക്കാര്യം സുപ്രീംകോടതിയെ മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിക്കും. പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ അംഗീകരിച്ചു. വിജയ് ഷായ്ക്ക് എതിരെ പരാതിക്കാരില്ല എന്നും കേണല്‍ സോഫിയ ഖുറേഷിയുടെ പേര് വിജയ് ഷാ പറഞ്ഞിട്ട് ഇല്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

വിഷയത്തില്‍ വിജയ് ഷാ നിരവധി തവണ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ ചൂണ്ടികാട്ടുന്നു. നേരത്തെ കോടതി സ്വമേധയാ എടുത്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം വിജയ് ഷായ്ക്ക് എതിരെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ

0
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. പ്രധാനമന്ത്രിക്കെതിരെ...

ബാങ്കിന്റെ വ്യാജ നിക്ഷേപ രേഖ ഉണ്ടാക്കി തിരിമറി : 2 കോടിയോളം രൂപ തട്ടിയെടുത്ത്...

0
ചേർത്തല : പൊതുമേഖലാ ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി വ്യാജരേഖകൾ ഉണ്ടാക്കി...

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ അജ്ഞാതരുടെ...

ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവം ; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ്...

0
തൃശൂര്‍: ചാലക്കുടിയില്‍ ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍...