കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യ മേള ജൂലൈ 16ന് നടക്കും. പ്രമാടം രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേള കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥി ആയിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അനിതകുമാരി എൽ വിശിഷ്ടാഥിതി ആയിരിക്കും. മേളക്ക് മുന്നോടിയായി നടക്കുന്ന വിളംബര റാലി കോന്നി ഡി വൈ എസ് പി കെ ബൈജു കുമാർ ഉദ്ഘാടനം ചെയ്യും.
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസഡന്റ്മാർ, രാഷ്ട്രീയ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും. ആരോഗ്യ മേഖലയിലെ സേവനങ്ങൾ ജനങ്ങൾക്ക് പരിചയപെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. മെഡിക്കൽ ക്യാമ്പുകൾ, അലോപ്പതി – ആയുർവേദ – ഹോമിയോ, ജീവിത ശൈലീ രോഗ നിർണയം, നേത്ര പരിശോധന, ഈ സഞ്ജീവനി സേവനങ്ങൾ, രക്ത ദാന ക്യാമ്പയിൻ, ആർ ബി എസ് കെ സി (കുട്ടികളുടെ സ്‌ക്രീനിങ്), സെമിനാറുകൾ, ഹെൽത്ത് എക്സിബിഷൻ, ഫുഡ് എക്സിബിഷൻ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോക്സ്, വിവിധ വകുപ്പുകളുടെ സേവനങ്ങൾ, കലാപരിപാടികൾ, സമ്മാന ദാനം തുടങ്ങിയവ ആരോഗ്യ മേളയുടെ ഭാഗമായി നടക്കും. കോന്നി താലൂക് ആശുപത്രിയിൽ നടന്ന പത്ര സമ്മേളനത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഹെൽത്ത് സൂപ്പർവൈസർ എൻ ബാബു, സൂപ്രണ്ട് ഇൻചാർജ് ഡോ അജയ് എബ്രഹാം തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.