ജനകീയ മുഖവുമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജ്റ്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഭവന നിർമാണത്തിനും ദാരിദ്ര നിർമ്മാർജനത്തിനും കാർഷിക മേഖലയ്ക്കും പട്ടികജാതി ക്ഷേമത്തിനും മുൻതൂക്കം നൽകിയുള്ള കോന്നി ബ്ലോക്ക് പഞ്ചായത്ത് 2026-27വർഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. അതിദാരിദ്ര നിർണയ സർവേയിലൂടെ കണ്ടെത്തിയ അതിദാരിദ്ര കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ മൂന്ന് ലക്ഷം രൂപ വകയിരുത്തി. ദുർബല വിഭാഗങ്ങൾക്ക് ഭവന നിർമാണത്തിനായി ലൈഫ് പദ്ധതി വിഹിതമായി ജനറൽ വിഭാഗത്തിന് 29,00,000, പട്ടികജാതി വിഭാഗത്തിന് 20,00, 000, പട്ടിക വർഗ വിഭാഗത്തിന് 1,00,000 എന്നിങ്ങനെ 50 ലക്ഷം രൂപ ഉൾപ്പെടുത്തി. സാമ്പത്തിക വർഷം ലൈഫ് പദ്ധതിയിൽ 100 കുടുംബങ്ങൾക്ക് വിഹിതം നൽകാൻ ലക്ഷമിടുന്നു.

താലൂക്ക് ആശുപത്രിയിലേക്ക് മരുന്നിന് 15 ലക്ഷവും, വൃക്ക രോഗികൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് 10 ലക്ഷവും സാന്ത്വന പരിചരണത്തിനായി 15 ലക്ഷവും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സഹായമായി പഞ്ചായത്തുകൾക്ക് 5 ലക്ഷവും ഉൾപ്പെടെ ആരോഗ്യ മേഖലയിൽ 1,26,50,000 രൂപ വകയിരുത്തി. പട്ടികജാതി -വർഗക്ഷേമത്തിന് 1,50, 22 ,000 രൂപ വകയിരുത്തി. വനിതകളുടെ ഉന്നമനത്തിന് കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ ഉൽപാദന പരിശീലനത്തിനായി 30 ലക്ഷവും സ്വയം തൊഴിൽ സംരംഭ ഗ്രൂപ്പുകൾക്ക് 9 ലക്ഷവും നൈപുണ്യ വികസനത്തിന് 5ഉം ഭിന്നശേഷി വനിതകൾക്ക് ട്രൈസ് കൂട്ടർ വാങ്ങാൻ 10 ലക്ഷവും ഉൾപ്പെടുത്തി.

സായംപ്രഭ പകൽ വീടിന്റെ വികസനത്തിന് 20 ലക്ഷം, പ്രവർത്തത്തിന് 8 ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പിന് 11 ലക്ഷവും വകയിരുത്തി.
കാർഷിക മേഖലയ്ക്ക് 47,20,000 രൂപയും മൃഗസംരക്ഷണത്തിന് 18 ലക്ഷം, വൈദ്യുതീകരണത്തിന് 22 ലക്ഷവും, വിദ്യാഭ്യാസ പദ്ധതികൾക്കായി 34,00,000 രൂപയും വകയിരുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 30,07, 18,000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 49, 13 ,42,505 രൂപ വരവും 48,85,42,505 രൂപ ചിലവും, 28,00,000 മിച്ചവും വരുന്ന ബജറ്റാണ് ക്ഷേമ ശേഖർ അവതരിപ്പിച്ചത്. ബജറ്റിനെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളും സ്വാഗതം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...