ഗതാഗത കുരുക്കിൽ മുറുകി കോന്നി നഗരം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണക്കാലത്ത് കോന്നി നഗരത്തിൽ വർധിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുവാൻ നടപടിയില്ല. കോന്നിയിൽ ഓണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത യോഗം ചേർന്നിരുന്നു. കോന്നി നഗരത്തിലെ സെൻട്രൽ ജംഗ്ഷനിൽ നിന്നും നാല് റോഡുകളിലെയും അന്പത് മീറ്റർ ദൂര പരിധിയിലുള്ള റോഡരുകിലെ അനധികൃത പാർക്കിംങ് ഒഴിവാക്കണം എന്ന് യോഗത്തിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ ഇവയൊന്നും നടപ്പായില്ല. മാത്രമല്ല കോന്നി നഗരത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെയും ഈ തവണ നിയോഗിച്ചിട്ടില്ല.

കോന്നിയിൽ രാവിലെ മുതൽ തുടങ്ങുന്ന വാഹന തിരക്കിൽ വീർപ്പ് മുട്ടുകയാണ് ജനങ്ങൾ. കൂടാതെ ഇത്രയും തിരക്കുള്ള റോഡിൽ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ യാത്രക്കാർക്കും മറ്റുള്ള വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സഞ്ചരിക്കുന്നതായും ആക്ഷേപമുണ്ട്. നഗരത്തിൽ രൂപപെടുന്ന ഗതാഗത കുരുക്കിൽ ആംബുലൻസുകൾ പോലും അകപ്പെടാറുണ്ട്. മുൻ വർഷങ്ങളിൽ കോന്നി സെൻട്രൽ ജംഗ്ഷൻ, ചൈനാമുക്ക് അടക്കമുള്ള സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയും ഹോം ഗാർഡുകളെയും നിയോഗിച്ചിരുന്നു. എന്നാൽ ഈ തവണ അതും ഉണ്ടായില്ല. നഗരത്തിൽ ഫെസ്റ്റ് കാണാൻ വരുന്നവരും വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരും അടക്കം അലക്ഷ്യമായാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം ജില്ല വിഭജനത്തെ പിന്തുണച്ച് യുഡിഎഫ്

0
കോഴിക്കോട് : മലപ്പുറം ജില്ല വിഭജിക്കണമെന്ന ദീർഘകാല ആവശ്യത്തിന് ആദ്യമായി ഔദ്യോഗിക...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം ; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഷിഗെല്ല ; സംസ്ഥാനത്ത് ഒരു മരണം കൂടി

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്...

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...