കോന്നിയിൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കർഷകദ്രോഹ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി  കോന്നിയിൽ കോൺഗ്രസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാള തൊപ്പി ഏന്തിയ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു.

കാർഷിക മേഖലയിൽ സ്വകാര്യവത്ക്കരണം നടത്തുന്ന തരത്തിലുള്ള കടന്നുകയറ്റം ജനാധിപത്യ രാജ്യത്തിന് അപമാനകരമാണ്. കുത്തക മുതലാളിമാർക്ക് കാർഷിക മേഖല തീറെഴുതിക്കൊടുക്കുന്ന നടപടി ജനകീയ സമരങ്ങളിലൂടെ പ്രതിരോധിക്കുമെന്ന് കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്ത് മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കോന്നിയൂർ പി.കെ,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി എം, ശ്യാം. എസ് കോ ന്നി, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥ് നീരേറ്റ്, മോൻസി ഡാനിയേൽ, സിറാജുദീൻ,ഷിജു അറപ്പുരയിൽ, പ്രീയ എസ് തമ്പി, പ്രവീൺ പ്ലാവിളയിൽ, ഫൈസൻ കോന്നി , എൻ.എൻ രാജപ്പൻ, തോമസ് കാലായിൽ,തോമസ് മാത്യു, അജയകുമാർ, തമ്പി മലയിൽ,രാജു ആദിനാട്ടിൽ, രാജു വെട്ടത്തേത്ത് ജാനമ്മ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...