കോന്നി മണ്ഡലം എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആങ്ങമൂഴിയിൽ ആവേശ്വജ്ജ്വല തുടക്കം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: അഡ്വ.കെ യു ജനീഷ് കുമാർ എംഎ ക്യാപ്റ്റനായി കോന്നി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ബുധനാഴ്ച്ച വൈകിട്ട് 5ന് ആങ്ങമൂഴിയിൽ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി പി ഐ എം പെരുനാട് ഏരിയ കമ്മറ്റി അംഗം
കെ കെ മോഹനൻ അധ്യ ഷനായി അധ്യക്ഷത വഹിച്ചു.

പിജെ അജയകുമാർ മാനേജരും സന്തോഷ് കൊല്ലമ്പാടി വൈസ് ക്യാപ്റ്റനും ശ്യാം ലാൽ, ആർ തുളസിധരൻ പിള്ള, പ്രൊഫ. കെ മോഹൻ കുമാർ, എം എസ് രാജേന്ദ്രൻ,
അഡ്വ. ആർ ബി രാജീവ് കുമാർ, എ.ദീപകുമാർ ആർ. സുഭാഷ് കുമാർ,
വി.കെ സന്തോഷ് കുമാർ രാജു നെടുവംപുറം, അഞ്ജു എസ് അരവിന്ദ്, അനിലപ്രദീപ്, ബൈജു വടക്കേപുറത്ത്, സോമൻ പാമ്പായിക്കോട്, സജി മോൻ
കെ.ജി രാമചന്ദ്രൻപിള്ള, മേഴ്‌സി തോമസ് എന്നിവർ അംഗങ്ങളായുള്ള ജാഥ
ഫെബ്രുവരി 16ന് വൈകിട്ട് 6ന് കുമ്മണ്ണൂരിൽ സമാപിക്കും.

സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആങ്ങമൂഴിയിൽ നടന്ന യോഗത്തിൽ ജാഥ അംഗങ്ങള കൂടാതെ സിപിഐഎം പെരുനാട് ഏരിയ കമ്മറ്റി അംഗങ്ങളായ പി ആർ പ്രമോദ്, ലേഖ സുരേഷ്, ജോബി ടി ഈശോ, ജയ്സൺ ജോസഫ് സാജൻ, സി പി ഐ എം ആങ്ങമൂഴി ലോക്കൽ കമ്മറ്റി സെക്രട്ടറി എം എസ് ബിനു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്വീകരണത്തിന് നന്ദി രേവപ്പെടുത്തി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ സംസാരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥം ജോസ് കെ മാണി എംപി നയിച്ച വികസന മുന്നേറ്റ ജാഥയുടെ തുടർച്ചയായാണ് ഈ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

ഫെബ്രുവരി 13, 14, 15 തീയതികളിലാണ് കോന്നി മണലത്തിലെ വിവിധ പ്രദേശങ്ങളിൽ ജാഥ പര്യടനം നടത്തുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും കോടിക്കണക്കിനു രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി നടത്തിയിട്ടുള്ളത്. കോന്നി മെഡിക്കൽ കോളേജ്, സീതത്തോട്ടിലും കോന്നിയിലും നേഴ്സിംങ് പഠനകേന്ദ്രങ്ങൾ, ചിറ്റാറിൽ ജില്ലാ ആശുപത്രി മണ്ഡലത്തിലെ പ്രധാന റോഡുകൾ എല്ലാം ബിഎം ആൻറ് ബിസി നിലവാരത്തിൽ പഞ്ചാരയോഗ്യമാക്കി പ്രാഥമിക ആശുപത്രികളും താലൂക്ക് ആശുപത്രിയും നവീകരിച്ചു.

സ്കൂളുകൾക്ക് പുതിയ കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫീസുകൾ, ഷോപ്പിംങ് കോംപ്ലക്സ് തുടങ്ങി ഒട്ടനവധി വികസന പ്രവർത്തനമാണ് കോന്നിയിൽ യാഥാർത്ഥ്യമായത്. വർഷങ്ങളായി തുടർന്നു വന്ന കോൺഗ്രസ് അധിപത്യത്തെ തകർത്താണ് അഡ്വ.കെ യു ജനീഷ് കുമാർ കോന്നിയിൽ വിജയിച്ചത്. പിന്നിടിങ്ങോട്ട് കോന്നിയുടെ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. സമസ്ത മേഖലകളിലും ജനം ആഗ്രഹിച്ച വികസന പ്രവർത്തനങ്ങൾ ഏനാദിമംഗലം മുതൽ ഗവി വരെ നടപ്പാക്കുവാൻ കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....