കോന്നിയില്‍ 2935 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തില്‍ 2935 കുടുംബങ്ങള്‍ക്ക് പുതിയതായി കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ജലജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി 452.63 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള കുടിവെള്ള പദ്ധതികളില്‍ നിന്നാണ് പുതിയ കണക്ഷന്‍ നല്‍കുക.

ചിറ്റാര്‍ പഞ്ചായത്തില്‍ 200 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്. ഇതിനായി 28.97 ലക്ഷം വകയിരുത്തി. മൈലപ്ര പഞ്ചായത്തില്‍ 35 കുടുംബങ്ങള്‍ക്ക് 12.03 ലക്ഷവും, വള്ളിക്കോട് പഞ്ചായത്തില്‍ 550 കുടുംബങ്ങള്‍ക്ക് 81.93 ലക്ഷവും, പ്രമാടം പഞ്ചായത്തില്‍ 500 കുടുംബങ്ങള്‍ക്ക് 74.11 ലക്ഷവും, കോന്നി പഞ്ചായത്തില്‍ 400 കുടുംബങ്ങള്‍ക്ക് 66.69 ലക്ഷവും വകയിരുത്തി. അരുവാപ്പുലം പഞ്ചായത്തില്‍ 550 കുടുംബങ്ങള്‍ക്ക് 83.57 ലക്ഷവും, മലയാലപ്പുഴയില്‍ 250 കുടുംബങ്ങള്‍ക്ക് 39.06 ലക്ഷവും, തണ്ണിത്തോട് പഞ്ചായത്തില്‍ 200 കുടുംബങ്ങള്‍ക്ക് 31.37 ലക്ഷവും, ഏനാദിമംഗലത്ത് 250 കുടുംബങ്ങള്‍ക്ക് 39.96 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.

ആകെ പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്രവും, 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനവും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ അനുവദിച്ച ഫണ്ട് ഇതിനായി ചിലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുണഭോക്തൃവിഹിതം 10 ശതമാനമാണ്.
കുടിവെള്ള പദ്ധതി നിലവിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെ ഗുണഭോക്താക്കളാക്കി മാറ്റാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ബജറ്റില്‍ അനുവദിച്ച 400 കോടിയുടെ പുതിയ സമഗ്ര കുടിവെള്ള പദ്ധതിയും നിയോജക മണ്ഡലത്തില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. നിലവില്‍ കുടിവെള്ള പദ്ധതികളില്ലാത്ത കലഞ്ഞൂര്‍, സീതത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ പതിനൊന്ന് പഞ്ചായത്തിലെയും ശുദ്ധജല പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...