കോന്നിയുടെ ആനപ്പെരുമ ചുവർ ചിത്രത്തിലൂടെ ഇനി കഥ പറയും

For full experience, Download our mobile application:
Get it on Google Play

കോന്നി : ചരിത്രപ്രസിദ്ധമായ കോന്നി ആനത്താവളത്തിന്റെ  ചരിത്രം ഇനി ചുവർ ചിത്രങ്ങളിലൂടെ കഥപറയും. കോന്നി ആനത്താവളത്തിലെ ആന മ്യൂസിയത്തിന്റെ ചുവരുകളിലാണ് ഒരു കൂട്ടം ചിത്രകാരൻമാരുടെ ഭാവനയിൽ കോന്നി ആനക്കൂടിന്റെ ചരിത്രം വരകളായി പുനർജ്ജനിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചിത്രസോപാനം എന്നപേരിൽ അറിയപ്പെടുന്ന കലാകാരൻമാരുടെ സംഘമാണ് ചുവർചിത്രം രചിക്കുന്നത്. ശശി എടവരാടിന്റെ നേതൃത്ത്വത്തിൽ സതീഷ് ദർശന വികാസ്, പ്രഭാത്, സജീഷ് തുടങ്ങിയവരാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഇരുനൂറ് സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ വരയ്ക്കപ്പെടുന്ന ചിത്രത്തിൽ സോപാന ചിത്രകല രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ  മുൻ ഭാഗത്തെ വാതിലിന്റെ  ഇടത്, വലത് ഭിത്തികളിലാണ് ചിത്രങ്ങൾ. ആനയെ വാരിക്കുഴിയിൽ വീഴ്ത്തി പിടിക്കുന്ന ചിത്രങ്ങൾ ഇടത്തേ ഭിത്തിയിലും അവയെ മെരുക്കിയതിന് ശേഷമുള്ള രംഗങ്ങൾ വലതുഭാഗത്തും വരച്ചിട്ടുണ്ട്.

ഏഴ് ദിവസങ്ങൾ കൊണ്ട് ചിത്രങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലാകാരൻമാർ പറയുന്നു. ഇരുപത്തിരണ്ട് വർഷത്തോളം പ്രവർത്തിപരിചയമുള്ള ചിത്രസോപാനം എന്ന ചിത്രകാരൻമാരുടെ കൂട്ടായ്മ ഇതിനോടകം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്രങ്ങൾ രചിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...