കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞു കൂടിയ നിലയില്‍. എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന വഴിയിലാണ് ഈ തോട്. സമീപത്തെ കണ്ടത്തിലും മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്നത് മൂലം ആളുകള്‍ക്ക് ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട ഗതിയാണ്. ഇതുവരെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. തോടിന് സമീപത്ത് രണ്ട് ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിരവധി പ്രായമായവര്‍ താമസിക്കുന്ന സ്ഥലമാണിത്. മലിന ജലം കണ്ടത്തില്‍ കെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. ഇതിനാല്‍ സാംക്രമിക രോഗങ്ങള്‍ പരക്കുമോ എന്ന ആശങ്ക ഉണ്ട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എത്തി ഈ മലിന ജലം പരിശോധിക്കണം. സമീപത്ത് തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണം. ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പഞ്ചായത്ത് ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...