കൊച്ചി : കള്ളനെത്തന്നെ താക്കോൽ ഏൽപ്പിക്കുക എന്നുള്ളത് ഒരു പഴമൊഴിയാണ്. അത് അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പകർത്തിയവരാണ് കേരള പോലീസുകാരെന്ന് കരുതേണ്ടിവരും. സംസ്ഥാന പോലീസിൽ ക്രമിനലുകളുടെ എണ്ണം കൂടിവരികയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ ശുദ്ധീകരണവുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. കേരള പോലീസില്‍ ഗുരുതരകുറ്റം ചെയ്ത 59 പേരെ പിരിച്ചുവിടാന്‍ തീരുമാനം കെെക്കൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ട് ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ലഭിക്കാവുന്നവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കുറ്റം ആരോപിക്കപ്പെട്ട പോലീസുകാരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബേപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഈറിപ്പോർട്ടിലാണ് കാക്കിക്കുള്ളിലെ മറ്റു ക്രിമിനലുകളെ കുറിച്ചു കൂടി സൂചിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 58 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്ന് ഡിജിപി അനില്‍ കാന്ത് സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു കൈമാറിയ റിപോര്‍ട് നിയമസെക്രടറി ഹരി നായര്‍ വ്യവസ്ഥകളോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആദ്യം പിരിച്ചുവിടുന്നത് ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സുനുവിനെയായിരിക്കും. ഈ നീക്കത്തിൽ അതില്‍ നിയമപ്രശ്‌നം ഉണ്ടായില്ലെങ്കില്‍ ഒന്നിന് പിറകേ ഒന്നായി എല്ലാ ‘പോലീസ് ക്രിമിനലുകളെയും പിരിച്ചുവിടാനാണ് ഉദ്ദേശ്യം. സുനുവിനെ പിരിച്ചുവിടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പോലീസുകാരെ പിരിച്ചുവിടലില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
കഴിഞ്ഞ ദിവസം കേരള പോലീസിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കേരള പോലീസില്‍ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉള്‍പെടാത്തവരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 55,000 അംഗങ്ങളുള്ള സേനയില്‍ 1.56% പേര്‍ മാത്രമാണ് ക്രിമിനല്‍ പട്ടികയിലുള്ളതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
അതേസമയം സംസ്ഥാന പോലീസില്‍ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സര്‍കാര്‍ അധികാരമേറ്റ 2016 മുതല്‍ ഇതുവരെ 12 ഉദ്യോഗസ്ഥരെ അഭ്യന്തര വകുപ്പ് പരിച്ചുവിട്ടിരുന്നു. നേരത്തെ സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ കേരള പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 828 പേരുണ്ടെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ പട്ടികയിൽ നിന്നും പത്തുവർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ചെയ്തവരെയാണ് പിരിച്ചുവിടൽ പട്ടികയിൽ ആഭ്യന്തര വകുപ്പ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































