കോന്നിയിലെ തീപിടുത്തത്തില്‍ ദുരൂഹത ; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്നലെ കോന്നിയിലെ പെയിന്റ് ഗോഡൌണില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ ദുരൂഹതയുണ്ടെന്നും ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ വി. എ സൂരജ് ആവശ്യപ്പെട്ടു. കോന്നി മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലക്ഷ്മി പെയിന്റ് ഹൗസിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് പ്രാധമികമായി കണക്കാക്കപ്പെടുന്നത്. അശോക് എം കെ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.

തീപിടിച്ച ഗോഡൌണില്‍ വൈദ്യുതി കണക്ഷന്‍  ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള അഗ്നിബാധക്ക് ഒരു സാഹചര്യവും നിലവിലില്ല. സംശയകരമായ സാഹചര്യത്തിലാണ് ഗോഡൗണ്‍ അഗ്നിക്കിരയായത്. അതിനാല്‍  ഇക്കാര്യത്തില്‍ അടിയന്തിര അന്വേഷണം ഉണ്ടാകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ ഐ റ്റി കണ്‍വീനര്‍ കിഷന്‍ കിഷോര്‍, ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുജിത് ബാലഗോപാല്‍, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കല്‍, മണ്ഡലം കമ്മിറ്റി അംഗം ശശാങ്കന്‍, അഭിലാഷ്, ദീപു എന്നിവര്‍ ബി.ജെ.പി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...