കോന്നി ഫയർ സ്റ്റേഷന് ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV)

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച ഫയർ സുരക്ഷ വാഹനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.  കോന്നി ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) വാഹനമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അപകടം ഉണ്ടാകുമ്പോൾ ഉടനെ എത്തിച്ചേരാൻ കഴിയുന്ന ആധുനിക സൗകര്യമുള്ള വാഹനമാണ് ഇത്.

ഓയിൽ മൂലം ഉണ്ടാകുന്ന തീ പിടുത്തത്തിനെയും പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മരങ്ങൾ മറിഞ്ഞു വീണു ഗതാഗത തടസ്സം ഉണ്ടായാൽ പരിഹരിക്കാനുള്ള സ്റ്റയിൻ സൊ, കമ്പി മുറിച്ചു മാറ്റുവാനുള്ള ഹൈഡ്രോളിക്ക് കട്ടർ, വെള്ളം, തീയണയ്ക്കുവാനുള്ള ഫോം എന്നീ സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ട്. ചെറിയ റോഡുകളിൽ കൂടിയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണ്.

ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ വി നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ കെ ജി.ഉദയകുമാർ, സിന്ധു സന്തോഷ്‌, അഡിഷണൽ സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, സീനിയർ ഫയർ ഓഫീസർ കുമാർ, കെ വി വര്‍ഗീസ്, ബിനു തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...