കോന്നി ഗാന്ധിഭവന്‍ ദേവലോകത്തില്‍ കുട്ടികളുടെ അവധിക്കാല ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗാന്ധിഭവന്‍ ദേവലോകത്തില്‍ 10 നും 18 നും ഇടയില്‍ പ്രായമുള്ള 50 കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്തു. മെയ് 15,16 തീയതികളിലായി നടന്ന ക്യാമ്പില്‍ കുട്ടികളും ജീവകാരുണ്യവും, ലീഡര്‍ഷിപ്പ് ട്രെയിനിങ്, വരയും ചിരിയും, കുട്ടികളും മാനസിക ആരോഗ്യവും, കുട്ടികളും പരിസ്ഥിതി സംരക്ഷണവും, അമ്മ മലയാളം മധുരം മലയാളം, എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഗാന്ധിഭവൻ രക്ഷാധികാരി സി എസ്സ് മോഹൻ മുഖ്യാതിഥിയായി. സമാപന സമ്മേളനവും സമ്മാനദാനവും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ നിർവഹിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്. സന്തോഷ് കുമാര്‍, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി, കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ എസ്. തമ്പി, പ്രശസ്ത ചിത്രകാരന്മാരായ കളഭകേസരി, രാജേഷ് കുമാര്‍, ചിത്രകാരി ഗ്രേസി ഫിലിപ്പ്, ഗാന്ധിഭവന്‍ സി.ഇ.ഒ ഡോ. വിന്‍സെന്റ് ഡാനിയേല്‍, ചിറ്റാര്‍ ആനന്ദന്‍, കോന്നി താലൂക്ക് ആശുപത്രി എ.എച്ച്. കൗണ്‍സിലര്‍ സനിത അഖില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സലില്‍ വയലാത്തല, അദ്ധ്യാപകന്‍ എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന്‍ ദേവലോകം ഡയറക്ടര്‍ അജീഷ് എസ്. സ്വാഗതവും കോ – ഓര്‍ഡിനേറ്റര്‍ സൂസന്‍ തോമസ് നന്ദിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...