കോന്നി ഹിന്ദു മഹാ സമ്മേളനം ജനുവരി26 മുതല്‍ 28 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ  കോന്നി ഹിന്ദു മഹാ സമ്മേളനം ജനുവരി 26മുതല്‍  28 വരെ  കോന്നി മഠത്തിൽ കാവ് ശ്രീ ദുര്‍ഗ്ഗ ഓഡിറ്റോറിയത്തിൽ വെച്ച്  നടക്കും. 26ന് സമിതി രക്ഷാധികാരി ധ്വജാരോഹണം നടത്തി 3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടർന്ന് കോന്നിയൂർ ശശിധരൻ നായർ നയിക്കുന്ന ശ്രീമദ് നാരായണീയ പാരായണ യജ്‌ഞം നടക്കും. വൈകിട്ട് 5 മണിക്ക് പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി, ഡോക്ടർ ജി ജയചന്ദ്ര രാജന്‍റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മുൻ പി. എസ്. സി ചെയർമാൻ കെ. എസ്. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും . വൈകിട്ട് 7 മാണി മുതൽ കോഴിക്കോട് അദ്വൈതാ ശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും.

27ന് 10 മുതൽ 12 വരെ വിൻ വേൾഡ് ഫൌണ്ടേഷൻ ചെയർമാൻ അഡ്വ.ജയസൂര്യൻ പാല ഉന്നത വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തെ ആസ്പദമാക്കി നയിക്കുന്ന യുവജന സദസ്സ്, തുടർന്ന് സംസ്ഥാന മാതൃസമിതി സംയോജിക മിനി ഹരികുമാറിന്റെ നേതൃത്വത്തിൽ മാതൃശക്തി സത്സംഗം പരിപാടി നടക്കും. വൈകിട്ട് 5 മണിക്ക് കോന്നി സേവാകേന്ദ്രം ചെയർമാൻ സി. എസ്. മോഹനന്‍റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ ഏറ്റുമാനൂരപ്പൻ കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ സരിത അയ്യർ മൂല്യാധിഷ്ഠിത കുടുംബം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും. തുടർന്ന് വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറുടെ ആത്മീയ പ്രഭാഷണം ഉണ്ടാകും.

28 ന് വൈകിട്ട് 3. 30 നു കോന്നി സ്വരലയ മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന. തുടർന്ന് വൈകിട്ട് 5 മണിക്ക് മികച്ച ചലച്ചിത്ര സംവിധാന ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു മോഹൻന്‍റെ  അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ എൻ. എസ്. എസ് ഹിന്ദു കോളേജ് ചങ്ങനാശേരി അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ഗോപീകൃഷ്ണൻ കേരള നവോദ്ധാനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടക്കും. വൈകിട്ട് 7 മണിക്ക് സനാതനം ധർമ്മപാഠശാല അദ്ധ്യാപകനും പ്രഗൽഭ ആത്മീയ ചിന്തകനുമായ രാജേഷ് നാദാപുരം ഹിന്ദുത്വം വിശ്വ ശാന്തിക്ക് എന്ന വിഷയത്തിൽ നടത്തുന്ന പ്രഭാഷണത്തോടെ 3 ദിവസത്തെ ഹൈന്ദവ മഹാ സമ്മേളനത്തിന് തിരിശീല വീഴും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....