ഗ്യാസ് സിലിണ്ടറുമായി മരണപ്പാച്ചില്‍ ; ഓടുന്ന വണ്ടിയില്‍ നിന്ന് തെറിച്ചുവീണത് മൂന്നു സിലിണ്ടറുകള്‍ ; കോന്നിയില്‍ അഞ്ചു വയസ്സുകാരന്റെ കാലൊടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി: അമിത വേഗത്തിൽ പോയ വാഹനത്തിൽ നിന്ന് പാചകവാതക സിലിണ്ടർ തെറിച്ച്‌ വീണ് അഞ്ചു വയസുകാരന്റെ കാൽ ഒടിഞ്ഞു. കോന്നി മരങ്ങാട് സോപാനത്തിൽ ബിജുകുമാർ – ലതിക ദമ്പതികളുടെ മകൻ രോഹിതിന്റെ (5) കാലാണ് ഒടിഞ്ഞത്.

തിങ്കളാഴ്ച ഉച്ചക്കാണ്  സംഭവം. റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്താണ് രോഹിതിന്റെ വീട്. വീടിന്റെ  സിറ്റൗട്ടിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ റോഡിലൂടെ പോയ ഐ.ഒ.സി ഗ്യാസ് ഏജൻസിയുടെ വാഹനത്തിൽ നിന്നാണ് സിലിണ്ടർ തെറിച്ച് വീണത്. വാഹനത്തിന്റെ  പുറകിലത്തെ ഡോർ തുറന്ന് മൂന്ന് സിലണ്ടറുകളാണ് റോഡിൽ വീണത്. അതിലൊരെണ്ണമാണ് രോഹിതിന്റെ  കാലിൽ വീണത്. തെറിച്ച് വീണ സിലിണ്ടർ വീടിന്റെ  സിറ്റൗട്ടിൽ കിടന്ന മേശയും മറിച്ചിട്ടു. ഇളകൊള്ളൂരിലെ ഗ്യാസ് ഗോഡൗണിലേക്ക് സിലിണ്ടറുകളെടുക്കാൻ അമിത വേഗത്തിൽ പോയതാണ് വാഹനം. രോഹിത് കോന്നി ഗവ: എൽ.പി. എസിലെ പ്രീ പ്രൈമറി വിദ്യാർത്ഥിയാണ്. കോന്നി താലൂക്കാശുപത്രിയിലെ പ്രാഥമീക ശുശ്രൂഷയ്ക്ക് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...