Thursday, July 3, 2025 4:18 pm

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുണയേകി സമ്പാദ്യകുടുക്കയിലെ നാണയത്തുട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കോന്നി: നാലു വർഷമായി സമ്പാദ്യ കുടുക്കയിൽ ശേഖരിച്ചു വച്ചിരുന്ന നാണയ തുട്ടുകൾ എടുത്ത് ആഹാരസാധനങ്ങൾ വാങ്ങി കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ കൈത്താങ്ങ് പദ്ധതിയിലൂടെ അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് നല്കി 27 വയസ്സുകാരനായ യുവകർഷകൻ.

വകയാർ സ്വദേശിയായ മേക്കാട്ട് വീട്ടിൽ അലൻ.എ.തോമസ്സാണ് കൈത്താങ്ങ് ഹെൽപ്പ് ഡസ്കിൽ 100 കിലോ പഞ്ചസാരയും, 26 കിലോ വെളിച്ചെണ്ണയും എത്തിച്ചത്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്ന അലൻ കയ്യിൽ ലഭിക്കുന്ന പത്ത്, അഞ്ച് രൂപ നാണയങ്ങൾ കുടുക്കയിൽ കഴിഞ്ഞ നാല് വർഷമായി സൂക്ഷിച്ചു വെച്ചിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലാളി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നതു മനസ്സിലാക്കിയ അലൻ കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന തുക ഉപയോഗിച്ച് പഞ്ചസാരയും വെളിച്ചെണ്ണയും വാങ്ങി കിറ്റുകളിൽ നല്കാൻ വേണ്ടി ഏല്പിക്കുകയായിരുന്നു. കോളനി മേഖലയിൽ വിതരണത്തിനായി തയ്യാറാക്കുന്ന കിറ്റുകളിലാക്കി പഞ്ചസാരയും വെള്ളിച്ചെണ്ണയും വിതരണം ചെയ്യുമെന്ന് കൈത്താങ്ങ് പദ്ധതി പ്രവർത്തകർ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...