കോന്നി കരിയാട്ടം : പ്രദർശന-വിപണനമേള നാളെ (29) ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായുള്ള ടൂറിസം – വ്യവസായ – കാർഷിക പ്രദർശന വിപണനമേള നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലാണ് ഉദ്ഘാടനം നടത്തുന്നത്. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രദർശന-വിപണന മേളയ്ക്കായി കൂറ്റൻ പന്തലാണ് കെ.എസ്.ആർ.ടി.സി മൈതാനിയിൽ സജ്ജമായിരിക്കുന്നത്. മേളയിൽ 200 ൽ അധികം സ്റ്റാളുകളാണ് ഉണ്ടാവുക. ആധുനിക നിലവാരത്തിലാണ് സ്റ്റാളുകൾ തയ്യാറാക്കിയിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ പ്രദർശനത്തിൻ്റെ ഭാഗമായി ഉണ്ടാകും. കോന്നിയുടെ ടൂറിസം സാധ്യതകളും – മനോഹാരിതയും ജനങ്ങൾക്ക് ബോധ്യമാക്കുന്ന പ്രദർശനം, കാർഷിക- വ്യവസായ-വനം വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവ പ്രദർശനത്തിൻ്റെ പ്രത്യേകതയാകും.

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ – സ്വകാര്യ മേഖലാ വ്യവസായശാലകൾ, ജ്വലറികൾ തുടങ്ങിയവയും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ചെറുകിട വ്യവസായ സംരംഭകർ, കുടുംബശ്രീ, ഖാദി സംരഭങ്ങൾ തുടങ്ങിയവരുടെ ഉൽപന്നങ്ങൾ കാണാനും, വാങ്ങാനുമുള്ള സൗകര്യമുണ്ടാകും. മോട്ടോർ വാഹന രംഗത്തെ വിവിധ കമ്പനികൾ, ഇൻഷ്വറൻസ് കമ്പനികൾ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ ഫലവർഗ്ഗങ്ങളുടെ തൈകൾ, അലങ്കാര ചെടികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം പ്രദർശന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്ത് കേരളത്തിൽ നടക്കുന്ന ഏറ്റവും മികച്ച പ്രദർശന വിപണനമേളയാകും കോന്നിയിൽ നടക്കുകയെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.പ്രദർശന വിപണനമേളയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും എം.എൽ.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...