കോന്നി കരിയാട്ടം : തണ്ണിത്തോട് അടവിയിൽ നാളെ (ആഗസ്റ്റ് 27) കുട്ടവഞ്ചി തുഴച്ചിൽ മത്സരം

For full experience, Download our mobile application:
Get it on Google Play

കോന്നി: കരിയാട്ടത്തിൻ്റെ ഭാഗമായി കുട്ടവഞ്ചികളുടെ തുഴച്ചിൽ മത്സരം നാളെ അടവിയിൽ നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്ക് നടക്കുന്ന മത്സരം ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐ.എ.എസ്‌ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിക്കും. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ടൂറിസം വികസനം മുൻനിർത്തി നടത്തുന്ന കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായാണ് 2023 മുതൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം അടവിയിൽ ആരംഭിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിലൂടെയുള്ള ടൂറിസം വികസനം എന്ന കാഴ്ചപ്പാടിലാണ് അടവി ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. ജില്ലയിലെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രം എന്ന അംഗീകാരം അടവിക്ക് സർക്കാരിൽ നിന്ന് ലഭ്യമായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ജലയാത്രയാണ് അടവി കട്ടവഞ്ചി സവാരി. ആയിരകണക്കിന് ജനങ്ങൾ മത്സരം കാണാൻ അടവിയിലെത്തുമെന്നാണ് സംഘാടക സമിതി വിലയിരുത്തുന്നത്. മത്സരത്തിന് എല്ലാ വിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അടവിയിലേക്ക് വിദേശ ടൂറിസ്റ്റുകളെ അടക്കം എത്തിക്കാൻ കുട്ടവഞ്ചി തുഴച്ചിൽ മത്സരം സഹായിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...