കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 16 ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 16 ന് വൈകിട്ട് അഞ്ചിന് ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.  സംഘാടക  സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ  എം.എൽ.എ  അദ്ധ്യക്ഷത വഹിക്കും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ്  സംഘാടക  സമിതി ഓഫീസ് ഒരുക്കിയിട്ടുള്ളത്. കോന്നിയുടെ ഓണനാളുകൾക്ക്  ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ  സമ്മാനിച്ച് 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം, വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ. കെ യു.ജനീഷ് കുമാർ എം.എൽ.എയും കൺവീനർ ശ്യാം ലാലും പറഞ്ഞു. കരിയാട്ടവുമായി ബന്ധപ്പെട്ട് പ്രതിഭ സംഗമം, ചിത്ര പ്രദർശനം, ചലച്ചിത്ര മേള, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, കയാക്കിംഗ് ഫെസ്റ്റ്, കുട്ടവഞ്ചി തുഴച്ചിൽ മത്സരം, ഗജ മേള, തൊഴിൽ മേള, ഓണാഘോഷ പരിപാടികൾ എന്നിവയും  സംഘടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...