തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിലെ പാർക്കിംഗ് കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം – കേരള യൂത്ത് ഫ്രണ്ട്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. തിരുവല്ല ടൗണിൽ ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ഉള്ള ഏക സ്ഥലം തിരുവല്ല കെഎസ്ആർടിസി ടെർമിനലിന് താഴെയുള്ള പാർക്കിംഗ് കേന്ദ്രമാണ്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതും പൊട്ടിപൊളിഞ്ഞു കിടക്കുന്നതും റൂഫിങ്ങിലെ കോൺക്രീറ്റിലെ സിമൻറ് പാളികൾ തകർന്ന് കമ്പി തെളിഞ്ഞ് അപകടനിലയിലാണ്. സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് കോടികൾ മുടക്കി നിർമ്മിച്ച ടെർമിനലിന്റെ നിർമ്മാണത്തിൽ തന്നെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിക്കപ്പെട്ടിരുന്നു.

അടിയന്തിരമായി കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ടെർമിനൽ നിർമ്മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയെയും പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും മലിനജലം അടക്കം യാത്രക്കാരുടെ മേൽ തെറിക്കുന്ന സംഭവത്തിൽ അടിയന്തിര പരിഹാരം കാണണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജക മണ്ഡലം പ്രസിഡണ്ട് ടിൻറു മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ രാജേഷ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, കെഎസ് സി ജില്ലാ പ്രസിഡണ്ട് ജോർജി മാത്യൂസ്, മുനിസിപ്പൽ കൗൺസിലർമാരായ ഷീല വർഗീസ്, ജോസ് പഴയിടം, ഫിലിപ്പ് ജോർജ് കൗൺസിലർമാരായ ഷീല വർഗീസ്, ജോസ് പഴയിടം, ഫിലിപ്പ് ജോർജ്, മാത്യൂസ് ചാലക്കുഴി, ബിജു അലക്സ് മാത്യു, ദിലീപ് മത്തായി, ജോസ് തേക്കാട്ടിൽ, ടോണി കുര്യൻ, ജോയ് പരിയാരത്ത്, അഞ്ചു കോച്ചേരി, കെഎസ്.സി ജില്ലാ സെക്രട്ടറി ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...