പ്രവാസികള്‍ നാടിന്‍റെ സ്പന്ദനം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ : അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവാസികള്‍ നാടിന്‍റെ സ്പന്ദനം മനസ്സിലാക്കി അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്ന സുമനസ്സുകള്‍ ആണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. സൗദി ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനവും സാന്ത്വനം സഹായ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ വികസന മുന്നേറ്റത്തിന് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ പോലെ തന്നെ നാട്ടിലുള്ള അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും പ്രവാസികള്‍ മുന്‍പന്തിയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, ഡി.എന്‍. തൃദീപ്, പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ മോനി ജോസഫ്, മാത്യു പാറയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഢന്‍, സൗദി ഒ.ഐ.സി.സി ഭാരവാഹികളായ ഹനീഫ റാവുത്തര്‍, സാജന്‍ സഖറിയ, മോന്‍സി ചെറിയാന്‍, സാം ചെറിയാന്‍, ജിജോ ജേക്കബ്, ഷാജി ആറന്മുള എന്നിവര്‍ പ്രസംഗിച്ചു.

സൗദി ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി പ്രകാരം ജില്ലയിലെ തിരഞ്ഞെടുത്ത ഇരുപത് വിധവകള്‍ക്ക് മാസം ആയിരം രൂപ വീതം ആറു മാസത്തേക്കുള്ള പെന്‍ഷന്‍ വിതരണം യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഡി.സി.സി പ്രസിഡന്‍റും നിര്‍വഹിച്ചു. കൂടുതല്‍ വിധവകള്‍ക്ക് പെന്‍ഷനും മറ്റ് സഹായങ്ങളും നല്‍കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായി സൗദി ഒ.ഐ.സി.സി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...