തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്‍റെ ചരിത്രവും മഹത്വവും ഓർമിപ്പിച്ച് നിയമസഭാ സ്പീക്കർ എ എന്‍ ഷംസീറിന്‍റെ സ്വാതന്ത്ര്യദിന സന്ദേശം. ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീർച്ചയായും ഓർമ്മദിനം തന്നെയാണ്. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിൻ്റെ ഓർമ്മയാണ് – ഒരു ജനത ഒറ്റക്കെട്ടായി ഒരു രാഷ്ട്രമായി പരിണമിച്ചതിന്‍റെ ചരിത്രം ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് സ്വാതന്ത്ര്യദിനമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമർദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്നേഹികളുടെ ഓർമ്മകൾക്ക് മുന്നിൽ നാം തലയുയർത്തി അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ദിനമാണിതെന്നും സ്പീക്കർ എ എന്‍ ഷംസീർ സന്ദേശത്തിൽ പറഞ്ഞു. ഈ കഴിഞ്ഞ 78 വർഷങ്ങളിലും നാം ഉയർത്തിപ്പിടിച്ച സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഇനിയും ആർക്കു മുന്നിലും അടിയറവു വയ്ക്കില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന, ഭരണഘടന അംഗീകരിച്ച ത്രിവർണ പതാകയോടൊപ്പം നമ്മുടെ ദേശസ്നേഹം വാനോളം ഉയർത്തുന്ന ചിരസ്മരണീയമായ ദിനമാകണം ആഗസ്റ്റ് 15 നമുക്കെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവർക്കും അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























