കോന്നി കരിയാട്ടത്തിന് നാളെ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോന്നി : ടൂറിസം വികസനം മുൻനിർത്തി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷമായ കോന്നി കരിയാട്ടം ടൂറിസം എക്സ്പോക്ക് നാളെ കോന്നിയിൽ തുടക്കമാകും. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെയാണ് കരിയാട്ടം നടക്കുക. കേരള ഫോക് ലോർ അക്കാദമിയുടെയും സംസ്ഥാന ടൂറിസം തദ്ദേശ സ്വയംഭരണ വനം വകുപ്പുകളുടെയും സഹകരണത്തോടെയാണ് കരിയാട്ടം സംഘടിപ്പിക്കുന്നത്. കോന്നി കെ എസ് ആർ റ്റി സി മൈതാനമാണ് പ്രധാന വേദി. കോന്നിയിലെ ടൂറിസം സാധ്യതകൾ വിപുലമക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി കരിയാട്ടം നടത്തുന്നത്. കോന്നിയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ട് ഗ്രാമീണ ടൂറിസം പദ്ധതികൾ വീതം കണ്ടെത്തി വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ടൂറിസം കേന്ദ്രങ്ങളിലേക്ക് സ്വദേശ – വിദേശ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാൻ കരിയാട്ടം ടൂറിസം എക്സ്പോയിലൂടെ സാധിക്കും. ഇതിനായി ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും പ്രദർശനവും നടക്കും.

ആഗസ്റ്റ് 31 ന് വൈകിട്ട് 4.30 ന് കേരള നിയമ സഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ എക്സ്പോ ഉത്ഘാടനം ചെയ്യും. അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. മെഡിക്കൽ ക്യാമ്പ്, ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്റ്റ്‌ മലബാറികസ് സംഗീത പരിപാടിയും നടക്കും. സെപ്റ്റംബർ ഒന്നിന് തൊഴിൽ മേള നടക്കും. 2 ന് രാവിലെ 11 മണിക്ക് ട്രാവൻകൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചലച്ചിത്ര മേള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം ചലച്ചിത്ര താരം മദൻലാൽ ഉത്ഘാടനം ചെയ്യും. സെപ്റ്റംബർ 3 ന് നടക്കുന്ന കർഷക സെമിനാർ മുൻ എം എൽ എ രാജു എബ്രഹാം ഉത്ഘാടനം ചെയ്യും.

സെപ്റ്റംബർ 4 ന് നടക്കുന്ന ഓണാഘോഷം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മാത്യു കുളത്തിങ്കൽ ഉത്ഘാടനം ചെയ്യും. സെപ്റ്റംബർ 5 ന് നടക്കുന്ന ഓണാഘോഷം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു ജോർജ്ജ് ഉത്ഘാടനം ചെയ്യും. 6 നടക്കുന്ന വടം വലി മത്സരം പി ആർ പി സി രക്ഷാധികാരി കെ പി ഉദയഭാനു ഉത്ഘാടനം ചെയ്യും. സെപ്റ്റംബർ 7 ന് മാനസിക ആരോഗ്യ പുനരധിവാസത്തിന്റെ ഭാഗമായി പാല മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും ബിനു അടിമാലിയും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് പേരെഡും നടക്കും. സെപ്റ്റംബർ 8 ന് കരിയാട്ടം നടക്കും. എലിയറക്കൽ ജംഗ്ഷനിൽ നിന്നും കോന്നിയിലേക്ക് കരിയാട്ടം ഘോഷയാത്ര നടക്കും.

തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്, എ എ റഹീം എം പി, ജില്ലാ കളക്റ്റർ പ്രേംകൃഷ്ണൻ ഐ എ എസ്, ഫോക് ലോർ അക്കാദമീ ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രസിഡന്റ് പി എസ് പ്രശാന്ത്, നോവലിസ്റ്റ് ബന്യമിൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7.30 മുതൽ റാപ് സംഗീതജ്ഞൻ വേടൻ ലൈവ് അവതരിപ്പിക്കും. സെപ്റ്റംബർ 2 ന് സീതത്തോട്ടിൽ നടക്കുന്ന കയാക്കിങ്‌ മത്സരം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പങ്കെടുക്കും. കോന്നിയിൽ നടന്ന പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ യു ജനീഷ്കുമാർ എം എൽ എ, ജനറൽ കൺവീനർ ശ്യാം ലാൽ, കൺവീനർമാരായ എ ദീപകുമാർ, സന്തോഷ്‌ കൊല്ലൻപടി, ആർ ബി രാജീവ് കുമാർ, ഭാരവാഹികളായ രാജു നെടുവുംപുറം, ബൈജു വടക്കേപുറം, രാജേഷ് ആക്ലെത്ത് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...