കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ ഈ മാസം അവസാനത്തോടെ തുറക്കുവാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ ഈ മാസം അവസാനത്തോടെ തുറന്നുനൽകുവാൻ സാധ്യത. അഡ്വ. കെ യു ജെനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് നിയമ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഈ കാര്യം അറിയിച്ചത്. ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം പൂർത്തീകരിച്ച് ഈ മാസം അവസാനത്തോടെ തുറന്നു നൽകുവാൻ കഴിയും എന്നാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി മറുപടി നൽകുന്നുണ്ട്. കൂടാതെ കെ എസ് ആർ റ്റി സി ഡിപ്പോ തുറന്നു നൽകുന്നതോടെ കൂടുതൽ ബസുകളും സർവീസുകളും കോന്നിയിലേക്ക് അനുവദിക്കുമെന്നും മലയോര മേഖലയുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും എന്നുമാണ് പ്രതീക്ഷ.

ഈ വർഷം മാർച്ച് മാസത്തോടെ ഡിപ്പോ തുറന്നു നൽകും എന്നായിരുന്നു ആദ്യ പ്രഖ്യാപനം ഉണ്ടായിരുന്നത്. എന്നാൽ ഇതിന് കഴിഞ്ഞിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി യോഗങ്ങൾ ചേർന്നിരുന്നു. അഡ്വ. അടൂർ പ്രകാശ് എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു എങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെ എസ് ആർ റ്റി സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.

2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്. കോന്നി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതിൽ ഉൾപ്പെടുന്നു. കോന്നി പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം എൻ ഓ സി നൽകിയതോടെ ആണ് ഈ ഭൂമി കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ കെ എസ് ആർ റ്റി സി എം ഡിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫീസിൽ കരമടച്ചത്. 2016 ൽ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയും കെ എസ് ആർ റ്റി സി ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടു നൽകിയത്.

ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ ചേർക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റിൽ എം എൽ എ, കളക്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ആർ ടി സി, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സംയുകത യോഗം നടന്നിരുന്നു. 2013 മുതൽ യാർഡ് നിർമ്മാണം തടസ്സ പെട്ടിരുന്നു. 1.45 കോടി എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുകയും പ്രോജക്റ്റ് മാനേജ് മെൻറ് കൺസൾട്ടെന്റായ എച്ച് എൽ എലിന് നിർമ്മാണ ചുമതല നൽകുകയും ചെയ്തിരുന്നു. ഡിപ്പോ നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകുന്നത്തോടെ കോന്നിയുടെ മലയോര മേഖലയിലെ യാത്ര ക്ലേശങ്ങൾക്ക് പൂർണ്ണ പരിഹാരമാകും എന്നാണ് പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....