കോന്നി മെഡിക്കല്‍ കോളേജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും : അഡ്വ. കെ യു ജനീഷ്‌കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന നിര്‍മാണ പുരോഗതികള്‍ വിലയിരുത്തുന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണം പൂര്‍ത്തികരിച്ച പീഡിയാട്രീക് ഐസിയുവിന്റയും ബോയ്‌സ് ഹോസ്റ്റലിന്റയും ഉദ്ഘാടനം ഈ മാസം 27 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ട് വഴി 352 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നുവരുന്നത്. 12 കോടി രൂപ ചിലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റില്‍ 5 നിലകളോട് കൂടിയ ബോയ്‌സ് ഹോസ്റ്റലാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യമുള്‍പ്പടെ മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്‍ എച്ച് എം ല്‍ നിന്ന് 15 ലക്ഷം രൂപ ചിലവില്‍ 2000 സ്‌ക്വയര്‍ ഫീറ്റിലാണ് പീഡിയാട്രിക് ഐ സി യു നിര്‍മ്മിച്ചിരിക്കുന്നത്. 15 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കിന്റെ ലൈസന്‍സിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കുമെന്നും എം എല്‍ എ പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ നാല് കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പെടുത്തിയ രണ്ട് ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഡോക്ടര്‍മാര്‍ക്കായി 9.1 കോടി രൂപയില്‍ 77,000 സ്‌ക്വയര്‍ ഫീറ്റിലും അധ്യാപകര്‍ക്കായി 16.26 കോടി രൂപയില്‍ 37000 സ്‌ക്വയര്‍ ഫീറ്റിലുള്ള ക്വാട്ടേഴ്‌സുമാണ് നിര്‍മ്മിക്കുന്നത്. 22.80 കോടി രൂപ ചെലവില്‍ 57,000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി അക്കാഡമിക് ബ്ലോക്കിന്റെ വിപുലികരണവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണവും നടന്നുവരുന്നു. ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി എന്നീ മൂന്ന് വകുപ്പുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. 4700 സ്‌ക്വയര്‍ ഫീറ്റില്‍ 1.49 കോടി രൂപയില്‍ നിര്‍മിക്കുന്ന മോർച്ചറിയും ഓട്ടോപ്‌സി കെട്ടിടവും പുരോഗതിയിലാണ്. നാല് ഓട്ടോപ്‌സി ടേബിള്‍, 12 കോള്‍ഡ് ഫ്രീസര്‍ തുടങ്ങി ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കും. മികച്ച രീതിയിലുള്ള ചികിത്സകള്‍ ഉറപ്പാക്കി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എം എല്‍ എ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഓപ്പറേറ്റഷന്‍ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ വിജയകരമായി നടന്നു. 66കാരനായ അഞ്ചുതെങ്ങു സ്വദേശി ബാബുവാണ് ആദ്യ ശസ്ത്രക്രിയക്ക് വിധേയമായത്. യോഗത്തിനു ശേഷം ഉദ്ഘാടനം നടക്കാനിരിക്കുന്ന പീഡിയാട്രീക് ഐസിയുവും ബോയ്‌സ് ഹോസ്റ്റലും എം എല്‍ എ സന്ദര്‍ശിച്ചു. കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍ എസ് നിഷ,വൈസ് പ്രിൻസിപ്പാൾ ഡോ.സെസ്സി ജോബ്,സൂപ്രണ്ട് ഡോ. എസ് ഷാജി ,എച്. എൽ എൽ പ്രൊജക്റ്റ്‌ മാനേജർ രതീഷ് കുമാർ, എഞ്ചിനീയർ രോഹിത്,കരാർ കമ്പനി പ്രധിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....