കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് പരിശോധനയും ചികിത്സയും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വിപുലമായ സൗകര്യങ്ങളോടെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ ആരംഭിച്ചു. ആദ്യ ദിനത്തില്‍ എട്ടു പേരാണ് കോവിഡ് പരിശോധനയ്ക്ക് എത്തിയത്. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യദിന പരിശോധനയില്‍ ഒരാള്‍ കോവിഡ് പോസിറ്റീവായി. പോസിറ്റീവായ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കാര്‍ നിര്‍ദേശം നല്കി.

മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി പോസിറ്റീവാണെന്ന് കണ്ടെത്തുന്ന കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജില്‍ തന്നെ പ്രവേശിപ്പിക്കും. മറ്റു സ്ഥലങ്ങളില്‍ പരിശോധന നടത്തിയവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ അനുവദിക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ കോളജില്‍ തന്നെ ലഭ്യമാക്കും. അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നല്കുന്നത്. ജീവനക്കാര്‍ ആശുപത്രിയില്‍ താമസിച്ചാണ് ചികിത്സ നടത്തുന്നത്. ജീവനക്കാര്‍ക്കായി എട്ട് മുറികളാണ് മാറ്റി വച്ചിരിക്കുന്നത്.

അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോവിഡ് വാര്‍ഡും പരിശോധനാ ലാബും സന്ദര്‍ശിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാര്‍, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവര്‍ എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...