കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ഉടന്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി. പ്രവര്‍ത്തനത്തിന് സഹായകരമായി മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ആരംഭിക്കാന്‍ തീരുമാനമായതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഒ.പി. പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകണമെങ്കില്‍ മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടിയന്തിര ആവശ്യമാണെന്ന മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങും. ആശുപത്രി വെയിസ്റ്റ് നിര്‍മ്മാര്‍ജനം ചെയ്യുന്ന ആവശ്യത്തിലേക്ക് ഒരു ഇന്‍സിനറേറ്ററും സ്ഥാപിക്കും. ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പില്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു. തസ്തിക അനുവദിക്കാനുള്ള ഫയല്‍ ഫിനാന്‍സില്‍ വരെ എത്തിയിട്ടുണ്ട്. തീരുമാനമാക്കാന്‍ ഇടപെടുമെന്ന് എം.എല്‍.എ യോഗത്തെ അറിയിച്ചു.

ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാര്‍മക്കോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവില്‍ ആളെ നിയമിക്കാന്‍ ഡി.എം.ഇയുമായി ചര്‍ച്ച നടത്തുമെന്നും എം.എല്‍.എ യോഗത്തെ അറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സി.എസ്.വിക്രമന്‍, സൂപ്രണ്ട് ഡോ: എസ്.സജിത് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...