ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവo : ബന്ധുക്കള്‍ മൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്‍പാകെ ബന്ധുക്കള്‍ മൊഴി നല്‍കി. കുറ്റാരോപിതരായ ഡോക്ടര്‍മാരുടെ കൂടി മൊഴിയെടുത്ത ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

തെളിവെടുപ്പ് പുരോഗമിക്കുകയാണന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും കളക്ടര്‍ വ്യക്തമാക്കി. പിതാവ് എന്‍സി ശരീഫ് കളക്‌ട്രേറ്റിലെത്തി മൊഴി നല്‍കി. ആദ്യമായാണ് തങ്ങളുടെ ഭാഗം കേള്‍ക്കുന്നതെന്നും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശരീഫ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച്‌ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കളക്ടര്‍ മൊഴി നല്‍കുന്നതിനായി ബന്ധുക്കളോട് നേരിട്ട് ഹാജരാകാന്‍ അവശ്യപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ആരോപണ വിധേയരായ ജീവനക്കാരോടും മൊഴിയെടുക്കുന്നതിനായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...