കോന്നി മെഡിക്കൽ കോളേജ് മോർച്ചറി പ്രവർത്തനസജ്ജമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് മോർച്ചറി ആധുനിക സൗകാര്യങ്ങളോട് കൂടി പ്രവർത്തന സജ്ജമായി. മോർച്ചറിയിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട്, കോന്നി ഡി വൈ എസ് പി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്ത് എത്തി വിലയിരുത്തൽ നടത്തിയിരുന്നു. മോർച്ചറിയിൽ സൂക്ഷിക്കുന്നതിനുള്ള ആദ്യ മൃതദേഹം ഇന്ന് എത്തും. രണ്ട് ഫോറെൻസിക് സർജ്ജൻമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും അടക്കം നിയമിച്ചിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് ഫോറെൻസിക് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഉത്ഘാടനം ചെയ്തിരുന്നു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മ്മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്‌സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

കോന്നി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ എത്തിയാൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തുവാൻ എല്ലാ സംവിധാനവും പ്രവർത്തന സജ്ജമാണെന്നും അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആത്മഹത്യകൾ, അപകട മരണങ്ങൾ, കൊലപാതകങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലും എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ഈ രണ്ട് സ്ഥലങ്ങളിലും എത്തിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകിട്ടാൻ താമസം നേരിട്ടിരുന്നു. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ മോർച്ചറി പ്രവർത്തന സജ്ജമാകുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....