കോന്നി മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ പ്ലാന്റിന് അനുമതിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മ്മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക.

കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്കാനും കഴിയും.

മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും പരിശോധനയുമെല്ലാം ഈ മാസം തന്നെ മെഡിക്കല്‍ കോളജില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നു വരുന്നത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെയാണ് ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...