കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു ; അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ. എ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമ്മിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമ്മിക്കും. നിർമ്മാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകളും നിർമ്മിക്കും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും പ്രവർത്തിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകളും നിർമ്മിക്കും.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാപ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിനായി 225 വസ്തു ഉടമകളിൽ നിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് വളരെ വേഗത്തിൽ മെഡിക്കൽ കോളജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു. മെഡിക്കൽ കോളേജ് റോഡ് നിർമ്മിക്കുന്നതിനൊപ്പം കോന്നി വെട്ടൂർ അതുമ്പുംകുളം റോഡ് 5 അഞ്ചു കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ളടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് സുഗമമായി യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും എംഎൽഎ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...