കോന്നി എം.എൽ.എയുടെ ഭീഷണി ; മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും പരാതി നല്‍കുമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ്‌ അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എം എൽ എ ഭീഷണിപ്പെടുത്തിയാലും വന സംരക്ഷണം തുടരുമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. നടുവത്തുമൂഴി റേഞ്ചിൽ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കുളത്തുമൺ ഭാഗത്ത് കൈതത്തോട്ടത്തിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച വേലിയില്‍  സൗരോർജ്ജ വൈദ്യുതിക്ക് പകരമായി മറ്റ് ശക്തമായ വൈദ്യുതി നേരിട്ട് നൽകിയതിനെത്തുടര്‍ന്നാണ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതെന്ന് സംശയിക്കുന്നു.

അന്വേഷണത്തിന്റെ  ഭാഗമായി തോട്ടം പരിചരണക്കാരന്റെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. കോന്നി എംഎൽഎയും മറ്റുചിലരും ചേർന്ന് പോലീസിന്റെ സാന്നിധ്യത്തിലാണ് ഇയാളെ വിളിച്ചിറക്കി കൊണ്ടുപോയത്. നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറെയും പാടം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളെയും കോന്നി ഡി.വൈ.എസ്.പി യുടെ സാന്നിധ്യത്തിൽ എം.എല്‍.എ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. ഈ വിഷയത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും സംഘടന പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൈതച്ചക്ക കൃഷി വ്യാപകമായി നടത്തുന്ന കോന്നി കല്ലേലി അടക്കമുള്ള ഭാഗങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം കാട്ടാനയുടെ സാന്നിധ്യം കൂടുതലാണ്. ഈ സാഹചര്യത്തിൽ കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നും തുരത്തുന്നതിന് വനം വകുപ്പ് ജീവനക്കാർ രാപ്പകൽ ഭേദമന്യേ ശ്രമകരമായ ദൗത്യമാണ് ഈ മേഖലയിൽ നടത്തിവരുന്നത്. മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ ജനവാസ മേഖലയിൽ ഇത്തരം വൈദ്യുതവേലി സ്ഥാപിക്കുന്നത് മൂലം പൊതുജനങ്ങൾക്കും കുട്ടികൾക്കും അപകട സാധ്യത കൂടുതലാണെന്നും  കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...