കോന്നിയിൽ പോലീസിന്റെ തൊണ്ടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കോന്നി പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കവലയിൽനിന്ന്‌ ഡിഎഫ്ഒ ഓഫീസിലേക്കുള്ള റോഡിലും അഗ്നിരക്ഷാസേനയുടെ അരികിലുള്ള റോഡിലും പോലീസിന്റെ തൊണ്ടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കോന്നി പഞ്ചായത്ത് ആവശ്യപ്പെട്ടു. ഗവ.എൽപി സ്‌കൂളിലേക്ക് പോകുന്ന വഴിയോരത്താണ് വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾ ഇട്ടിരിക്കുന്നത്. വീതികുറവുള്ള ഈ റോഡിലൂടെ യാത്ര ബുദ്ധിമുട്ടാണ്. വനംവകുപ്പിന്റെ ഓഫീസിലും ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ പോകുന്നവരും മങ്ങാരം വാർഡിലെ താമസക്കാർക്കും ബുദ്ധിമുട്ടാകുന്ന രീതിയിലാണ് വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നത്.

കോന്നി മെഡിക്കൽ കോളേജ്, തണ്ണിത്തോട് റോഡിന്റെ സമീപത്തായി അപകടത്തിൽപ്പെട്ട വാഹനങ്ങൾ പോലീസ് സൂക്ഷിച്ചിട്ടുണ്ട്. ഇതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. മാസങ്ങളായി കിടക്കുന്ന വാഹനങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്. മുമ്പ് ഇത്തരം വാഹനങ്ങൾ പോലീസിന്റെ ജില്ലാ ഡംപിങ് കേന്ദ്രത്തിലേക്ക് മാറ്റുമായിരുന്നു. ഗതാഗത തടസ്സമുണ്ടാക്കുന്ന പോലീസിന്റെ തൊണ്ടി വാഹനങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...