കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ചിറ്റൂർ മുക്ക് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി അർച്ചന ബാലൻ 133 വോട്ടുകൾക്ക് വിജയിച്ചു. ചിറ്റൂർ പുന്നമൂട്ടിൽ തെക്കേതിൽ ബാലന്റെ മകളാണ് 21 വയസ്സുകാരിയായ അർച്ചന. പൊളിറ്റിക്ക്സ് ബിരുദധാരിയാണ്. വാർഡ് മെമ്പറായിരിക്കെയാണ് ബാലൻ മരിച്ചത്. ഇതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പി.ഗീത (എൽ.ഡി.എഫ്), പി.എ അജയൻ (എൻ ഡി എ) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ആകെ 74.15 % പോളിംഗ് നടന്നു. 1501 വോട്ടർമാരിൽ 1113 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒന്നാം ബൂത്തിൽ 606 പേരും രണ്ടാം ബൂത്തിൽ 507 പേരും ഇന്നലെ വോട്ട് ചെയ്തു. ഇന്ന് രാവിലെ പത്തിന് കോന്നി പഞ്ചായത്ത് ഓഫീസിൽ വെച്ചായിരുന്നു വോട്ട് എണ്ണിയത്. പത്തനംതിട്ട റീ സർവേ സൂപ്രണ്ട് കെ കെ അനിൽ കുമാറായിരുന്നു വരണാധികാരി.