കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളില്‍ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളില്‍ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു. സംസ്കൃത അധ്യാപകനും, വിശ്വസംസ്കൃത പ്രതിഷ്ഠാനം കാര്യകർത്താവുമായ വി.ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രാചീന ഭാരതസംസ്കാരവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന സംസ്കൃതഭാഷയുടെ ചരിത്രം മനസ്സിലാക്കുന്നതിലൂടെ സംസ്കൃത ഭാഷാപഠനത്തിൽ കാലികമായി സംഭവിച്ച പരിവർത്തനങ്ങളും പ്രവണതകളും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനങ്ങൾക്ക് കുട്ടികൾ നേതൃത്വപരമായ പങ്കുവഹിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചു. സംസ്കൃത ഭാഷാപഠനവുമായി ബന്ധപ്പെട്ട വിപുലമായ പരിപാടികൾക്കും പദ്ധതികൾക്കും സ്കൂൾ സംസ്കൃതക്ലബ്ബ് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനേജർ എൻ.മനോജ്, സംസ്കൃതം അധ്യാപികയും ക്ലബ്ബ് കൺവീനറുമായ കെ.എസ്.ലീന, എസ്.ആർ.ജി.കൺവീനർ കെ.ആർ.രാജലക്ഷ്മി, അധ്യാപകനായ പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥിനിയായ പി.എസ്.ദേവപ്രിയ സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെബീന പി.വർഗീസ് പ്രഭാഷണവും, എസ്.ശ്രീമയിയും സംഘവും, അനന്യ എസ്.രാജും സംഘവും, ഗായത്രി എ.നമ്പ്യാരും സംഘവും സംഘഗാനവും, വിഭാ നാരായൺ പ്രാർത്ഥനാഗാനവും, സനീഷ് എസ്., ശ്രീനിധ എസ്. എന്നിവർ ഗാനാലാപനവും, ആൻ മേരി ജോസ്, മെറീന പി.വർഗീസ് എന്നിവർ അഭിനയഗാനവും, നീരാഞ്ജന എസ്., ആൻ മേരി ജോസ് എന്നിവർ വസ്തൂനാം നാമകഥനവും അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...