കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പാക്കും : അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഞ്ചായത്ത് കടവ്  ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടൂറിസം ഡയറക്ടറും, ജില്ലാ കളക്ടറും എംഎൽഎയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു.
കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവിൽ വനം വകുപ്പ് വക സ്ഥലവും,  പുറമ്പോക്കു ഭൂമിയുമുണ്ട്. ഇവിടമാണ് പുതിയ ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നത്.

അച്ചൻകോവിൽ ആറിനെ പ്രധാന ആകർഷക കേന്ദ്രമാക്കിയുള്ള പദ്ധതികളാണ് നടപ്പാക്കുക. വിശദമായ പദ്ധതി തയാറാക്കാൻ ടൂറിസം ഡിപ്പാർട്ട്മെൻ്റ് എം പാനൽ ചെയ്ത ആർക്കിടെക്റ്റിൻ്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആനക്കൂടിനും, അടവിക്കും ശേഷം കോന്നിയിൽ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോന്നി ടൗണിനു സമീപത്തുള്ള ഈ പദ്ധതി വളരെയധികം സഞ്ചാരികളെ കോന്നിയിൽ എത്തിക്കാൻ സഹായകരമാകും.

എംഎൽഎ യോടൊപ്പം ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്. അയ്യർ,
ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ്. അരുൺ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ശ്യാം മോഹൻലാൽ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ.വി. നായർ, വാർഡ് മെമ്പർ കെ.ജി. ഉദയകുമാർ, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ സുബൈർ കുട്ടി, ടൂറിസം ഡിപ്പാർട്മെന്റ് എം പാനൽ ആർക്കിടെക്ട് പ്രമോദ് പാർത്ഥൻ, സി പി.ജോസഫ്  പോൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...