കോന്നി സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉത്ഘാടനത്തിനൊരുങ്ങി – KL 83

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്  ഉത്ഘാടനത്തിന് ഒരുങ്ങുന്നു. കോന്നി ആനക്കൂട് റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതതയിലുള്ള ബി ആന്റ്  ബി ബിൽഡിംഗിൽ ആണ് ഓഫീസ് ഒരുങ്ങുന്നത്. ഓഫീസിനുള്ളിലെ ക്യാബിനുകൾ, കമ്പ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ, ജനറേറ്റർ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുടേയും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ജോയിന്റ്  ആർ ടി ഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ, രണ്ട് എ എം വി ഐ, ഒരു ഹെഡ് ക്ലാർക്ക്, രണ്ട് ക്ലർക്ക് തസ്തികകൾ  അനുവദിച്ചിട്ടുണ്ട്. കോന്നി ഓഫീസ് കോഡായി കെ എൽ 83 ആണ് അനുവദിച്ചിരിക്കുന്നത്. കോന്നി ഓഫീസിൽ പുതിയ സബ്ബ് റീജിയണൽ ഓഫീസറെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. നിലവിൽ നെന്മണ്ട സബ്ബ് ആർ ടി ഒ ആയ കെ ജി ഗോപകുമാറിനെയാണ് പുതിയ ഓഫീസറായി നിയമിച്ചിരിക്കുന്നത്‌. വാഹനങ്ങളുടെ പരിശോധനകൾക്കും ഡ്രൈവിംഗ് ടെസ്റ്റുകൾക്കുമായി പ്രമാടം ഗ്രാമപഞ്ചായത്ത് നേരത്തേ തന്നെ സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു. കോന്നി താലൂക്കിന്റെ  പരിധിയിൽ വരുന്ന മുഴുവൻ ഗ്രാമപഞ്ചായത്തുകളിലേയും വാഹന സംബന്ധമായ കാര്യങ്ങളും ഇനി കോന്നി സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിലായിരിക്കും കൈകാര്യം ചെയ്യുക. എത്രയും വേഗം ഓഫീസ് ഉത്ഘാടനം ചെയ്യുവാൻ ഉള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...